നടൻ രജനീകാന്ത് ആശുപത്രിയിൽ; സ്റ്റൈ​ൽ മ​ന്ന​ൻ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെയെന്ന് കമൽ ഹാസൻ; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ

 

ചെ​ന്നൈ:ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തുടർ ന​ട​ൻ ര​ജ​നീ​കാ​ന്തിനെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന ആ​ശം​സ​യു​മാ​യി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. സ്റ്റൈ​ൽ മ​ന്ന​ൻ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ക​മ​ൽ ട്വീ​റ്റ് ചെ​യ്തു. ത​മി​ഴി​ലാ​യി​രു​ന്നു മ​ക്ക​ൾ നീ​തി​മെ​യ്യം നേ​താ​വ് കൂ​ടി​യാ​യ ക​മ​ലി​ന്‍റെ ട്വീ​റ്റ്.

ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ജ​നീ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment