പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായതെന്നും ഇത്തരക്കാരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ കാണാനും സ്റ്റെറിലൈറ്റ് കമ്പനിക്കെതിരായ സമരത്തില്‍ പിന്തുണയറിയിക്കാനുമെത്തിയ തലൈവര്‍ രജനികാന്തിന് ആവേശകരമായ സ്വീകരണമാണ് തൂത്തിക്കുടിയിലെ ജനങ്ങളൊരുക്കിയതും.
എന്നാല്‍ ഇതിനിടെ ഒരു യുവാവിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. സന്ദര്‍ശനത്തിനിടെ രജനി ചിരിച്ചു കൊണ്ട് സമീപിച്ചപ്പോള്‍ ‘ആരാണ് നിങ്ങള്‍?’ എന്ന് യുവാവ് പരിഭവത്തോടെ ചോദിച്ചു. ചിരിച്ചുകൊണ്ടു തന്നെ ‘രജനികാന്ത്’ എന്ന് അദ്ദേഹം മറുപടി നല്കി. ‘അതെനിക്കറിയാം, പക്ഷേ ഇപ്പോള്‍ എന്തിന് താങ്കള്‍ വന്നത്. കഴിഞ്ഞ നൂറു ദിവസവും സമരം നടന്നപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?’ എന്ന് വേദനയോടെ ചോദിച്ചു. പക്ഷേ പ്രതികരണത്തില്‍ പതറാതെ യുവാവിനെ ചേര്‍ത്തു പിടിച്ച് തോളില്‍ തലോടിയ ശേഷം രജനി നടന്നു നീങ്ങി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി കഴിഞ്ഞു.