സ്റ്റെെൽ മന്നൻ രജനികാന്തിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി സംവിധായകൻ ജൂഡ് ആന്റണി. രജനിക്കൊപ്പമുള്ള ചിത്രങ്ങൾ ജൂഡ് തന്റെ ഇൻസാറ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.
2018 സിനിമയെ രജനികാന്ത് പ്രശംസിച്ചു എന്ന് ജൂഡ് പറഞ്ഞു. എന്ത് മനോഹരമായ ചിത്രമാണിത് പറയാൻ വാക്കുകളില്ല്. പോയി ഓസ്കാർ കൊണ്ടു വരൂ എന്റെ എല്ലാവിധ പ്രാർഥനകളും കൂടെയുണ്ടാകുമെന്ന് തലെെവർ പറഞ്ഞെന്ന് ജൂഡ് വ്യക്തമാക്കി.
തലൈവർ പറഞ്ഞു, “എന്തൊരു സിനിമ ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ പ്രവൃത്തി”. ഞങ്ങൾ ഓസ്കാർ യാത്രയ്ക്കായി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും കൂടെ ഉണ്ടാകുമെന്ന് തലൈവർ പറഞ്ഞു”. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെ ഒരു കൂടികാഴ്ച സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്ക് (സൗന്ദര്യ രജനികാന്ത്) നന്ദി.
തലെെവർ 170 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി രജനികാന്ത് തിരുവനന്തപുരത്ത് ഉണ്ട്. അവിടെ വെച്ചാണ് ഇരുവരും കൂടികാഴ്ച നടത്തിയത്. ആദ്യമായാണ് രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.
2018 ചിത്രത്തിന്റെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ജൂഡിനൊപ്പം ഉണ്ടായിരുന്നു.