മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. ഇപ്പോഴിതാ മീനയെ കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
എങ്കയോ കേട്ട കുരല് എന്ന പേരില്‍ ഒരു കുടുംബ ചിത്രം അഭിനയിക്കുമ്പോഴാണ് മീനയെ കാണുന്നത്. അതില്‍ അഭിനയിക്കുമ്പോള്‍ മീനയ്ക്ക് 6-7 വയസേ ഉണ്ടാവുകയുള്ളു. എന്റെ മകളായിട്ടാണ് അഭിനയിച്ചത്. കരഞ്ഞു കൊണ്ടേ ഇരിക്കുന്ന കുട്ടിയായിരുന്നു. അത് കഴിഞ്ഞ് 1982ല്‍ അന്‍പുള്ള രജിനികാന്ത് എന്ന പേരില്‍ ഒരു സിനിമ. എംജിആറിനെ ആലോചിച്ചായിരുന്നു ആ സിനിമ എഴുതിയത്.
എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയായില്ലേ. ഇനി ഇത് എന്നോട് ചെയ്യൂ എന്ന് പറയുകയായിരുന്നു. അപ്പോഴാണ് മീനയെ വീണ്ടും കാണുന്നത്. മീനയെ കാണാന്‍ തടിച്ച്, ഒരു പാവക്കുട്ടി പോലെ ഇരിക്കുന്നുണ്ടായിരുന്നു. ആ സിനിമയല്‍ തന്നോട് അടുപ്പം കാണിക്കുന്ന ഹാന്‍ഡികാപ്പ്ഡ് ആയ ഒരു കുട്ടിയുടെ കഥയായിരുന്നു അത്. ആ സിനിമ വലിയ ഹിറ്റായി.
അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. അങ്ങനെ ഞാന്‍ അന്ന് യജമാന് എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നു. അന്ന് എവിഎം സ്റ്റുഡിയോയിലേക്ക് പോയി. കഥ കേട്ടു, ഹീറോയിന് നല്ല സ്കോപ്പുള്ള കഥയാണ്. ആരാണ് നടിയെന്ന് ചോദിച്ചു.
മീന എന്ന് ഉദയകുമാര്‍ പറഞ്ഞു. ഏത് മീന എന്ന് ഞാന്‍ ചോദിച്ചു. അന്നേരം അദ്ദേഹം പറഞ്ഞു, സര് നിങ്ങളുടെ കൂടെ എങ്കെയോ കേട്ട കുരല്, അന്‍പുള്ള രജിനികാന്ത് ഒക്കെ അഭിനയിച്ച മീന എന്ന് അദ്ദേഹം പറഞ്ഞു. മീനയോ, നിങ്ങളെന്താ സര് പറയുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്. എന്നാല്‍ അദ്ദേഹം എന്നെ കൂട്ടിയിട്ട് പോയി തെലുങ്കിലെ ഒന്ന് രണ്ട് ഗാനരംഗങ്ങള്‍ കാണിച്ചു തന്നു.
ഞാന്‍ കണ്ടിട്ട് ഒന്ന് ആടിപ്പോയി. അന്ന് കണ്ട അമൂല്‍ ബേബി മീന ആണോ ഇത്. വലിയ മാറ്റമാണ്. അത്രയും അഴകുള്ള മീന, ഞാന്‍ ഞെട്ടിപ്പോയി, കാലം എന്തൊക്കെ അദ്ഭുതങ്ങള്‍ ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.