ചെന്നൈ: അഭ്യൂഹങ്ങൾക്ക് ഒടുവിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്. ഡിസംബർ 31ന് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് സൂപ്പർ താരം അറിയിച്ചു. തന്‍റെ രാഷ്ട്രീയ നിലപാട് അറിയാൻ ജനങ്ങളേക്കാൾ താത്പര്യം മാധ്യമങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനിറങ്ങിയാൽ ജയിച്ചു കയറണം. രാഷ്ട്രീയത്തിൽ ശോഭിക്കാൻ ജനങ്ങളുടെ പിന്തുണ മാത്രം പോര തന്ത്രങ്ങളും ആവശ്യമാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.