പുതിയ ചിത്രം തലൈവര്‍ 170;ഷൂട്ടിനായി രജനികാന്ത് തിരുവനന്തപുരത്ത്

പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനു വേണ്ടി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 ഓടെയാണ് താരം തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.

ആദ്യമായാണ് രജനികാന്ത് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തലൈവർ 170 എന്നാണ് താൽകാലികമായി  ചിത്രത്തിനു പേരിട്ടിരിക്കുന്നത്.  ടി.ജെ. ജ്ഞാനവേല്‍ ആണ് സംവിധാനം. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 170.  മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്‍റെ കേരളത്തിലെ ചിത്രീകരണം. പത്തുദിവസം താരം തിരുവനന്തപുരത്തുണ്ടാകും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം.

 

Related posts

Leave a Comment