ചെന്നൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്.
സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു.
ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൗഹൃദപരമായാണ് യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ സന്ദർശിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം ഇമയമല പോയി വന്നത് സന്തോഷമായെന്നും രജനികാന്ത് വ്യക്തമാക്കി.
രജനികാന്ത് നായകനായ ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലക്നോവിൽ വച്ച് നടന്നിരുന്നു. ഇതേതുടർന്നാണ് ആണ് അദ്ദേഹം ഇവിടെയെത്തിയത്. തുടർന്ന് യോഗിയുടെ ലക്നോവിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്കിടെ രജനികാന്ത്, യോഗിയുടെ കാൽ തൊട്ട് വന്ദിക്കുന്നതിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയത്.