തിരുവനന്തപുരം: അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണി പി. ദേവിന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു.
പ്രിയങ്കയുടെ സഹോദരന് പോലീസില്‍ നല്കിയ പരാതിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് തിരുവനന്തപുരം റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് പ്രിയങ്കയെ വെമ്പയത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക വെമ്പയത്തെ വീട്ടില്‍ എത്തിയത്.
മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. പ്രിയങ്കയുടെ ശരീരത്തിൽ ക്രൂരമർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.