ശ്രീ​ല​ങ്ക​ൻ താ​രം ര​ജ​പ​ക്സെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു


കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ഇ​ടം​കൈ​യ്യ​ന്‍ ബാ​റ്റ​ര്‍ ഭ​നു​ക ര​ജ​പ​ക്‌​സ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര മി​ച്ചു. കു​ടും​ബ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക്രി​ക്ക​റ്റ് മ​തി​യാ​ക്കു​ന്ന​തെ​ന്ന് 30 കാ​ര​നാ​യ ര​ജ​പ​ക്‌​സ വ്യ​ക്ത​മാ​ക്കി.

2019ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ര​ജ​പ​ക്സ ശ്രീ​ല​ങ്ക​ൻ ദേ​ശീ​യ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. 18 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 26.66 ശ​രാ​ശ​രി​യി​ൽ 320 റ​ൺ​സാ​ണ് സ​മ്പാ​ദ്യം. ഉ​യ​ര്‍​ന്ന സ്‌​കോ​ർ 77 ആ​ണ്.

ശ്രീ​ല​ങ്ക​ൻ‌ ജ​ഴ്സി​യി​ൽ അ​ഞ്ച് ഏ​ക​ദി​നം മാ​ത്ര​മാ​ണ് ര​ജ​പ​ക്സെ ക​ളി​ച്ച​ത്. ആ​കെ 89 റ​ണ്‍​സ് നേ​ടി. 65 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ർ.

Related posts

Leave a Comment