മണ്ണുത്തി:മുല്ലക്കരയിൽ ഡോക്ടറുടെ വീട്ടിൽ വൃദ്ധമാതാവിനെ ഭീഷണിപ്പെടുത്തി 30 പവനും 70,000 രൂപയും കവർന്ന സംഭവത്തിലെ മുഴുവൻ പ്രതികളും പോ ലീസ് വലയിലായതായി സൂചന. പ്രതികളെ ക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം തിരുനെൽവേലിയിലേക്കു തിരിച്ചിട്ടുണ്ട്. ഒന്നാം പ്രതി സേലം സ്വദേശി രാജശേഖരനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിരുന്നു.
നവംബർ 23 നാണ് ഡോ. ക്രിസ്റ്റിയുടെ വീടി ന്റെ വതിൽതകർത്ത് അകത്തുകയറി മാതാവിനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നത്. മോഷണം നടന്ന രാത്രി കർണാടക രജിസ്ട്രേഷൻ കാർ ഡോക്ടറുടെ വീടിനു സമീപത്തു കണ്ടിരുന്നു. പോലീസ് ഇവരെപ്പറ്റി അന്വേഷിക്കുകയും ഇതിലെ ഡ്രൈവറുടെ ലൈസൻസിന്റെ ചിത്രം മോബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
ഈ ഡ്രൈവിംഗ് ലെസൻസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മധുരസ്വദേശിയായ കറുപ്പുസ്വാമി എന്ന ക്രിമിനലിന്റെയാണ് ലൈസൻസെന്നു മനസിലായത്. ഇയാൾ മരണപ്പെട്ടതിനെത്തുടർന്ന് ഈ ലൈസൻസ് മൂന്നുമാസം മുന്പ് വാങ്ങിപ്പോയ അമ്മാവൻ മണികണ്ഠനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു നാലംഗസംഘത്തക്കുറിച്ച് അറിവു ലഭിച്ചത്.
ഒന്നാം പ്രതി കോയന്പത്തൂരിലെ തുടിയല്ലൂരിൽനിന്നും 120 പവനും പണവും കവർന്നശേഷം ഒളിൽ പോയിരിക്കുകയായിരു ന്നു. ഇയാളുടെ രഹസ്യതാവളം കണ്ടുപിടിച്ച് തുടിയല്ലൂർ പോലീസിൽ അറിയിക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മണ്ണുത്തി പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ഇവിടെ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. ഇവർ ഉപയോഗിച്ചിരുന്ന വാഹനം കർണാടകയിൽനിന്നും മോഷ്ടിച്ചതാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തി.
കേസിലെ മറ്റു മൂന്നുപ്രതികളുടെ ഒളിത്താവളം സംബന്ധിച്ച് പോലീസിനു കിട്ടിയ ചില സൂചനകളുടെ വെളിച്ചത്തിൽ പോലീസ് സംഘം തമിഴ്നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ ഇവരും പിടിയിലാകുമെന്നാണു സൂചന.