ജീവിച്ചിരിക്കുന്ന കാലത്തോളം അക്ബറുദീൻ ഒവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ല; ബിജെപി എംഎൽഎ രാ​ജാ സിം​ഗ്

തെ​ലു​ങ്കാ​ന: ​സംസ്ഥാനത്ത് പു​തിയതാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. എ​ന്നാ​ൽ എ​ഐ​എം​ഐ​എം നേ​താ​വ് അ​ക്ബ​റു​ദീ​ൻ ഒ​വൈ​സി​യെ പ്രോ​ടേം സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി രാ​ജാ സിം​ഗ് എം​എ​ൽ​എ. താനും മറ്റ് ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാ​ജാ സിം​ഗ് പറഞ്ഞു.

പ്രോ​ടെം സ്പീ​ക്ക​റും എ​ഐ​എം​ഐ​എം എം​എ​ൽ​എ​യു​മാ​യ അ​ക്ബ​റു​ദ്ദീ​ൻ ഒ​വൈ​സി​യാ​ണ് എം​എ​ൽ​എ​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം എ​ഐ​എം​ഐ​എ​മ്മി​ന് മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ല്ലെ​ന്ന് രാ​ജ സിം​ഗ് പ​റ​ഞ്ഞു.

നേ​ര​ത്തെ ഹി​ന്ദു വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഒ​രാ​ളു​ടെ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണോ? ഒ​വൈ​സി​യെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി മു​ഴു​വ​ൻ സ​മ​യ സ്പീ​ക്ക​റെ നി​യ​മി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ താ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യു​ള്ളു.

മു​ൻ​ഗാ​മി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ​പ്പോ​ലെ തെ​ല​ങ്കാ​ന​യി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​ഗ്ര​സി​ന്‍റെ രേ​വ​ന്ത് റെ​ഡി​ക്ക് എ​ഐ​എം​ഐ​എ​മ്മി​നെ ഭ​യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഒ​വൈ​സി​യെ പ്രോ​ടെം സ്പീ​ക്ക​റാ​ക്കാ​ൻ അ​നു​വ​ദി​ച്ചു​വെ​ന്നും സിം​ഗ് പ​റ​ഞ്ഞു. 2018ൽ എഐഎംഐഎം അംഗം പ്രോടേം സ്പീക്കറായിരുന്നപ്പോളും താൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 



Related posts

Leave a Comment