രാജസ്ഥാനിൽ ലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു. ഉദയ്പുർ ജില്ലയിലെ പനേരിയ കി മദാരി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം.
ദുൻഗർപുർ ജില്ലയിൽ നിന്നുള്ള ജിതേന്ദ്ര മീന (30) തന്റെ ലിവ്-ഇൻ പങ്കാളിയായ ഡിംപിളിനൊപ്പം (25) വാടക മുറിയിൽ താമസിക്കുകയായിരുന്നു. ഇവിടെയെത്തിയാണ് ഡിപിളിന്റെ ഭർത്താവ് നർസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവശേഷം ഡിംപിളും നർസിയും രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിംപിൾ നഴ്സായി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി ചെയ്യുകയായിരുന്നു ജിതേന്ദ്ര. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു .