കാറും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും വീട്ടിൽ ശൗചാലയം ഇല്ലാത്തവരാണ് രാജസ്ഥാനിലെ ഹിന്ദോളി നഗരവാസികളിലേറെയും. സുവാലാക, മാജാറ സമുദായത്തിൽപ്പെട്ട ഇവിടത്തെ താമസക്കാരിൽ ശുചിമുറി സ്വന്തമായുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. എന്നാൽ, എല്ലാ വീട്ടിലും വാഹനങ്ങളുണ്ടെന്നുള്ളതാണ് രസകരമായ വസ്തുത.
സ്വന്തമായി 15 കാറുകൾ വരെ ഉള്ളവരുമുണ്ട്. ശൗചാലയത്തിനായി പണംമുടക്കാൻ ഇവിടുള്ളവർക്ക് താത്പര്യമില്ലത്രേ. സർക്കാർ പണം തന്നാൽ ശൗചാലയം പണിയാമെന്നും അല്ലാത്തപക്ഷം തൽസ്ഥിതി തുടരുമെന്നുമാണ് ഇവിടുള്ളവർ പറയുന്നത്. വീടുകളിൽ ശൗചാലയം പണിയേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നാണ് ഇവിടത്തുകാരുടെ ധാരണ.