ജയ്പൂര്‍: രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. രാജസ്ഥാനിലെ 25 ഇടങ്ങളിലാണു പരിശോധന. ജല്‍ജീവന്‍ മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ റെയ്ഡ് നടക്കുന്നത്.
പദ്ധതിയില്‍ അഴിമതി നടന്നെന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇഡിക്കു വിവരം നല്‍കിയിരുന്നു. പദ്ധതിയില്‍ 13,000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. മഹാദേവ് ഓണ്‍ലൈന്‍ ആപ്പുവഴിയുള്ള വാതുവയ്പ്പ് കേസിലാണു പരിശോധന. ചില രാഷ്ട്രീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം.