ന്യൂഡൽഹി: പശുക്കൾക്ക് രാജ്മാത (സംസ്ഥാനത്തിന്റെ മാതാവ്) പദവി നൽകണമെന്ന നിയമസഭാ സാമാജികരുടെ ആവശ്യത്തിൽ രാജസ്ഥാൻ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് അറിയിപ്പ്.
ഗോവധം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ പശുവിന് രാജമാതാവ് പദവി നൽകണമെന്ന് ആവശ്യപ്പെട്ട് 31 എംഎൽഎമാർ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് കത്തയച്ചു. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ബിജെപി എംഎൽഎമാർ ഈ ആവശ്യം ഉന്നയിച്ചതിന് രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി സച്ചിൻ പൈലറ്റ് വിമർശിച്ചു. പശുവും മതവുമാണ് കാവി പാർട്ടിക്ക് വോട്ട് നേടാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.