പൊതുജനം നോക്കിനില്‍ക്കെ രാജസ്ഥാനില്‍ നടുറോഡില്‍ നഗ്നയായി നഴ്സിന്റെ പ്രതിഷേധം.
36കാരിയായ നഴ്സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന് കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി.
ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പോലീസ് പറയുന്നു.
സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരേ കേസെടുത്തതായും പോലീസ് പറയുന്നു.