വിവാഹ ദിവസത്തെ ചടങ്ങുകൾ പോലെ തന്നെ ആ ദിവസത്തെ രസകരമായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളതാണ്. എന്നാൽ വിവാഹ മണ്ഡപത്തിലിരിക്കവെ വധു ഉറങ്ങിപ്പോയാൽ എന്താവും സ്ഥിതി.
വധുവിനെ ഒരുക്കുമ്പോൾ ഉറങ്ങി വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ മണ്ഡപത്തിലിരിക്കെ ഉറങ്ങുന്നത് ആദ്യമായായിരിക്കും കാണുക. ഒരു രാജാസ്ഥാനി വിവാഹത്തിന്റെ ചടങ്ങുകളാണ് വീഡിയോയിൽ കാണിക്കുന്നത്.
വീഡിയോയിൽ വരനും വധുവും ചടങ്ങുകൾക്കായി മണ്ഡപത്തിലിരിക്കുകയാണ്. ഇതിനിടയിൽ വധു ഉറക്കത്തിലേക്ക് വീഴുന്നത് പോലെ കണ്ണുകൾ അടയ്ക്കുന്നു. ഉടൻ തന്നെ വരൻ മെല്ലെ തട്ടി ഉണർത്തുന്നതും വീഡിയോയിൽ കാണാം.
@futra_baisa_banna1 എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഒരു ദിവസം ഞാനും നീയും’ എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.