കോതമംഗലം: വേട്ടാമ്പാറയില്‍ റബര്ത്തോല്നിന്നു കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ റബര്ത്തോട്ടത്തിനുള്ളിലെ ചെറുതോട്ടിലാണ് ഇന്നലെ രാജവെമ്പാലയെ കണ്ടത്.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു കോടനാടുനിന്നും ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരെത്തിയാണ് വെമ്പാലയെ വലയിലാക്കിയത്.
മാളത്തില്‍ ഒളിച്ച വെമ്പാലയെ പുറത്തു ചാടിക്കാനായിരുന്ന ആദ്യശ്രമം. പത്തി വിടര്‍ത്തി ശൗര്യത്തോടെയാണ് വെമ്പാല മാളത്തിന് പുറത്തേക്കു വന്നത്.
വനപാലകന് സാബു വാലില്‍ പിടിമുറുക്കിയതോടെ രാജവെമ്പാല കീഴടങ്ങുകയായിരുന്നു. പിന്നെ വലയിലാക്കി. പത്തടിയോളം നീളമുണ്ടായിരുന്നു.
ഏതാനും ദിവസം സംരക്ഷിച്ചശേഷം വെമ്പാലയെ വനത്തിലേക്കു തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. തോട്ടത്തിലെ ടാപ്പിംഗുകാരനായ ജോസ് ആണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പ് പത്തിവിടര്ത്തിയതോടെയാണ് രാജവെമ്പാലയാണെന്നു മനസിലായത്.