കോതമംഗലം: ഉരുളൻതണ്ണിക്ക് സമീപം വീട്ടിനുള്ളിൽനിന്ന് എട്ടടി നീളമുള്ള രാജവെന്പാലയെ പിടികൂടി. വലിയ ക്ണാച്ചേരിയിൽ കൊളന്പേക്കുടി ഷേർളിയുടെ വീട്ടിലെ കട്ടിലിന് അടിയിൽനിന്നാണ് രാജവെന്പാലയെ പിടിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
സംഭവം അറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഓഫീസിൽനിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് കോതമംഗലത്തുനിന്ന് ഫോറസ്റ്റ് വാച്ചറും പാന്പു പിടുത്തക്കാരനുമായ ഷൈനും വനപാലകരും എത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കട്ടിലിനിടയിൽനിന്ന് രാജവെന്പാലയെ സാഹസികമായി ഷൈൻ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ചാക്കിലാക്കിയ രാജവെന്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.