പേരട്ട: കിണറ്റിൽ വീണ രാജവെമ്പാലയെ സാഹസികമായി രക്ഷപ്പെടുത്തി. കച്ചേരിക്കടവിലെ നരിമറ്റത്തിൽ കുട്ടിയച്ചന്റെ വീട്ടുപറമ്പിലെ കിണറ്റിൽ കാണപ്പെട്ട രാജവെമ്പാലയെയാണ് വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്നു വീട്ടുകാർ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൻഡ് ടീമിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഫോറസ്റ്റ് വാച്ചറായ നിധീഷ് ചാലോട് 18 കോൽ താഴ്ച്ചയിലുള്ള കിണറ്റിൽ ഇറങ്ങി നാലര മീറ്ററോളം നീളമുള്ള രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ഡെപ്യുട്ടി ഫോറസ്റ്റ് ഓഫീസർ അരുൺ സയന, ഡ്രൈവർ ബിജു എന്നിവരും പാമ്പിനെ പിടികൂടാനുള്ള സംഘത്തിലുണ്ടായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.