ന്യൂഡൽഹി: കര്‍ഷക സമരത്തെ അനുകൂലിച്ച പോപ് ഗായിക റിഹാന വീണ്ടും വിവാദത്തിൽ.
റിഹാനയുടെ അർധനഗ്ന ചിത്രമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മാറിടം നഗ്നമാക്കി ഫോട്ടോയ്ക്കു പോസു ചെയ്ത റിഹാനയുടെ കഴുത്തിലെ മാല ഹിന്ദു ദൈവമായ ഗണപതിയുടേതാണെന്നും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നുമാണ് തീവ്രവലതുപക്ഷ സംഘടനകളുടെ കണ്ടെത്തൽ.
ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് ആവശ്യം. തന്റെ ട്വിറ്ററിലാണ് റിഹാന ചൂടൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.