തൃശൂര്‍: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ജനങ്ങളെ അണിനിരത്തി ഗവര്‍ണറുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും.
ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യാൻ പാര്‍ട്ടി തീരുമാനിച്ചെന്നും ഗോവിന്ദൻ അറിയിച്ചു.
കോളജുകളിലും കാമ്പസുകളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 15ന് രാജ്ഭവന് മുമ്പിലേയ്ക്ക് ഒരു ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.
15ന് എല്ലാ ജില്ലകളിലും പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മയും സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നിലപാടുകള്‍ ഭരണഘടനാപരമല്ലാത്തതും നിയമവിരുദ്ധവുമാണ്. ഭരണഘടനാപരമായ നിലപാടുകള്‍ ഗവര്‍ണര്‍ സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ഏക ആവശ്യം.
സമനില തെറ്റിയ രീതിയിലുള്ള പെരുമാറ്റമാണ് ഗവര്‍ണറുടേത്. ഇതിനു തെളിവാണ് ഒരു വിഭാഗം പത്രക്കാരോട് മാത്രം സംസാരിക്കാനുള്ള തീരുമാനമെന്നും ഗോവിന്ദന് പ്രതികരിച്ചു.