മൂവാറ്റുപുഴ: പോലീസ് മർദനത്തെത്തുടർന്നു യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് പോലീസ് മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. കല്ലൂർക്കാട് തഴുവംകുന്ന് പെരുമാംകണ്ടം മലംപുറത്ത് രവീന്ദ്രന്റെ മകൻ എം.ആർ.രജീഷ്(32)നെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രജീഷിന്റെ നെറ്റിയുടെ ഉൾഭാഗത്തായി രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നു ലഭിക്കും. ഇതേത്തുടർന്നായിരിക്കും ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള തുടർനടപടിയെന്ന് അറിയുന്നു.