കടുത്തുരുത്തി: എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കാനെത്തിയ യുവാവിന് പതിനായിരം കൗണ്ടറില്‍ നിന്നും ലഭിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുത്ത് മടങ്ങിയ യുവാവ് തനിക്ക് എടിഎമ്മില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനെ ഏല്പിച്ചു.
പെരുവ-പിറവം റോഡില്‍ ബോയിസ് സ്കൂളിന് സമീപത്തെ എസ്ബിഐയുടെ എറ്റിഎമ്മില്നിന്നാണ് പെരുവ കാപ്പികരമലയില് ജെറീഷ് ജോര്‍ജിന് പണം ലഭിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെയാണ് സംഭവം.
ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറാണ് ജെറീഷ്. എറ്റിഎമ്മില്‍ നിന്നും പണം എടുക്കാനെത്തിയ ആരുടെയെങ്കിലും പണമാവാം ജെറീഷിന് കിട്ടിയതെന്ന് കരുതുന്നു.
കാര്‍ഡ് ഉപയോഗിച്ചു പണമെടുക്കാന്‍ ശ്രമിച്ചയാള്‍ പണം കിട്ടാതെ മടങ്ങിയതിന് ശേഷമാവാം കൗണ്ടറില്‍ നിന്നും പണം പുറത്തേക്കു വന്നതെന്നാണ് കരുതുന്നത്. എറ്റിഎം കൗണ്ടറില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനായ ടി.എം. സദനെയാണ് ജെറീഷ് ഏല്പിച്ചത്.
ഇക്കാര്യം സദന് വെള്ളൂര്‍ പോലീസിലറിയിച്ചിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ ഉടമ ഇതുവരെ തന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപെട്ട വിവരം അറിഞ്ഞു കാണാന്‍ സാധ്യതയില്ല. ഇതേസമയം തനിക്ക് ലഭിച്ച പണം ഉടമയെ ഏല്പിക്കുവാന് സത്യസന്ധത കാണിച്ച ജെറീഷിനെ പെരുവയൊന്നാകെ അഭിനന്ദിക്കുകയാണ്.