അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ നായികയായി അരങ്ങേറിയ രജിഷ വിജയൻ വീണ്ടും വരുന്നു. എബിക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ, രണ്‍ജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് രജിഷ. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൂധീർ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ, തുടങ്ങിയവരുടെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കുന്നു.
രജിഷ വീണ്ടും വരുന്നു…
