മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി രജിഷ വിജയന് ഇപ്പോള്‍ തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. പ്രണയത്തെക്കുറിച്ചും പ്രണയ പരാജയങ്ങളെക്കുറിച്ചും രജിഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേമാവുകയാണിപ്പോൾ.
ഒപ്പം സൂര്യയെക്കുറിച്ച് ജ്യോതിക മുന്‍പു പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണെന്ന് താന്‍ അനുഭവത്തിലൂടെ മനസിലാക്കിയെന്നും രജിഷ വ്യക്തമാക്കുന്നു.
ഞാന്‍ അഭിനയിച്ച സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന് തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍ ഒരു കാരണം ഉള്ളതുപോലെ അതു വേണ്ട എന്ന് വയ്ക്കാനും ഒരു കാരണമുണ്ട്.
ആത്മാര്‍ഥമായി നമ്മള് ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്നു വെക്കുന്നത് എത്രമാത്രം വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും.
ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന് ഉണ്ടാവണം എന്നുള്ളതാണ്.അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ എലിയെ അഭി വേണ്ടെന്നു വയ്ക്കുന്നുണ്ട്. ശേഷം എലിസബത്ത് പോയി അഭിയുടെ മുഖത്ത് ആസിഡ് അഴിച്ചാല്‍ എങ്ങനെ ഉണ്ടാവും. അത് അഭിയുടെ ചോയ്സ് ആണ്.
അതില്‍ എലി എത്ര വിഷമിച്ചാലും കരഞ്ഞാലുമൊക്കെ അതിന്റെ ഭാഗമാണ്. അതൊക്കെ ചെയ്താലും മറ്റൊരാളെ ഹേര്‍ട്ട് ചെയ്യാനുള്ള അവകാശം നമുക്ക് ആര്‍ക്കുമില്ല. യെസ് പറയാനും നോ പറയാനും ഉള്ള അവകാശമേയുള്ളു. എന്തു കൊണ്ടാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ആ ചോയ്സ് ഇല്ലാത്തത്.
പിന്നെ ഈ തേപ്പ് എന്നൊരു വാക്കു കണ്ടുപിടിച്ചതാണ് എനിക്കേറ്റവും ഇറിറ്റേഡ് ആയി തോന്നിയിട്ടുള്ളത്. ആത്മാര്‍ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കില്‍ അവിടെ തേപ്പ് എന്നതിനൊരു പ്രസക്തി ഇല്ല. ഒരാളെ വേണ്ടെന്നു വെക്കുന്നത് ജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്നത് കൊണ്ടോ കരിയറുമായി മുന്നോട്ട് പോവരുത് എന്നൊക്കെ പറയുന്നത് കൊണ്ടോ ആവാം.
ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുകയോ, കൊല്ലുകയോ ചെയ്യുന്നതല്ല അതിന്റെ പ്രതികരണം. ഇഷ്ടമുള്ള ഒരാളോട് എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുക. എന്നും രജിഷ ചോദിക്കുന്നു.സൂര്യയെയും ജ്യോതികയെയും കുറിച്ചും രജിഷ തുറന്ന് സംസാരിച്ചിരുന്നു.
ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും സൂര്യ പെര്ഫ്ക്ടാണെന്നായിരുന്നു ജ്യോതിക സാക്ഷ്യപ്പെടുത്തിയത്. അതിലൊരു തരിപോലും മായമില്ലാതെയാണ് അവര്‍ പറയുന്നത്. ഇത്രയ്ക്കും ഒരാള്‍ എങ്ങനെയാണ് പെര്ഫക്റ്റാവുന്നത് എന്നു നമ്മള് ആലോചിച്ച് പോവും.
എല്ലാ ഷോട്ടിലും അദ്ദേഹം പ്രസന്റാണ്. കാരവാനിലോട്ട് തിരിച്ച് പോവാറില്ല, എന്റെ ഷോട്ടാണെങ്കിലും സാര്‍ വന്നു നോക്കും. നല്ലതാണെങ്കില്‍ അദ്ദേഹം അത് പറയും. ഞാനൊക്കെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. വാരണം ആയിരമാണ് ഞാന്‍ ആദ്യം കാണുന്ന തമിഴ് സിനിമ.
അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ സംസാരിക്കാന്‍ പറ്റിയിരുന്നില്ല. അത്രയും ഇഷ്ടമുള്ള, ആരാധനയോടെ കാണുന്ന ആക്ടര്‍ നമുക്കു തരുന്ന സപ്പോര്‍ട്ട് വലിയ കാര്യമാണ്- രജിഷ പറയുന്നു.