അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി.
വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്ള താരം അടുത്തിടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.
ഒരഭിമുഖത്തിലാണ് ഐറ്റം ഡാന്‍സിനെ കുറിച്ചുള്ള തന്റെ നിലപാട് താരം വ്യക്തമാക്കിയത്.
ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല.
അതുപോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതില്‍ പ്രശ്നമില്ല.
എന്റെ ശരീരത്തിന് അനുയോജ്യമാണെങ്കില്‍ ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കും. കൈ കാണിക്കില്ല, വയറ് കാണിക്കില്ല എന്നത് പോലുള്ള പ്രശ്നങ്ങളൊന്നും എനിക്കില്ല.
അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ അതിനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നം.
ഐറ്റം ഡാന്‍സിലുള്ള എന്റെ പ്രശ്നത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതിലെ പാട്ടും പാട്ടിലെ വരികളും കാമറ ആംഗിളും സൂം ചെയ്യുന്ന രീതിയും അതിലെ ഡാന്‍സ് മൂവ്മെന്റ്സുമൊക്കെയാണ്.
ഇതൊക്കെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുകയാണ്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെയാണ്.
അങ്ങനെ ഒബ്ജക്ടിഫിക്കേഷന് നടത്തുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാന്‍ എനിക്ക് താത്പര്യമില്ല. എന്നിലൂടെ ഒരു മനുഷ്യശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അതാണ് കാര്യം. എന്റെ ശരീരത്തിനിണങ്ങുന്ന, എന്നെ കണ്ടാല്‍ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങള്‍ ആണെങ്കില്‍ ഞാന്‍ അത് ധരിക്കും- രജിഷ വിജയന് പറഞ്ഞു.