സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച സ​ന്തോ​ഷം നീ​ണ്ടു നി​ന്നി​ല്ല; രാ​ജീ​വ​ന് യാത്രാമൊഴി

ത​ളി​പ്പ​റ​മ്പ്: സ​ര്‍​ക്കാ​ര്‍ ജോ​ലി​യെ​ന്ന സ്വ​പ്‌​നം പൂ​വ​ണി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം ആ​റു മാ​സ​ത്തി​ന​പ്പു​റം നീ​ണ്ടി​ല്ല, വ​ര്‍​ഷ​ങ്ങ​ളോ​ളം കേ​ബി​ള്‍ ടി​വി രം​ഗ​ത്തും വൈ​ദ്യു​തി ബോ​ര്‍​ഡി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി​നോ​ക്കി​യ ചാ​ല​ത്തൂ​രി​ലെ രാ​ജീ​വ​ന്‍ ഇ​ന്ന​ലെ തൃ​ച്ചം​ബ​ര​ത്ത് ജോ​ലി​ക്കി​ട​യി​ല്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത് വി​ശ്വ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ചാ​ല​ത്തൂ​രി​ലും മം​ഗ​ല​ശേ​രി​യി​ലു​ള്ള നാ​ട്ടു​കാ​ര്‍.

നാ​ട്ടു​കാ​രു​ടെ ഏ​ത് പൊ​തു ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മു​ന്നി​ട്ടി​റ​ങ്ങി​യി​ട്ടു​ള്ള രാ​ജീ​വ​ന്‍ മം​ഗ​ല​ശേ​രി മ​ല​ബാ​ര്‍ ജ​ലോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 16 നാ​ണ് ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം രാ​ജീ​വ​ന് കെ​എ​സ്ഇ​ബി​യി​ല്‍ മ​സ്ദൂ​ര്‍ ജോ​ലി ല​ഭി​ച്ച​ത്.
ഇ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ട​യി​ലാ​ണ് മ​ര​ണം രാ​ജീ​വ​നെ ത​ട്ടി​യെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മം​ഗ​ല​ശേ​രി​യി​ലെ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ സം​സ്‌​ക്ക​രി​ച്ചു.

തൃ​ച്ഛം​ബ​ര​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ട​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45 നാ​ണ് സം​ഭ​വം. എ​ന്‍​എ​സ്എ​സ് വ​ര്‍​ക്കിം​ഗ് വു​മ​ണ്‍​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ലൂ​ടെ തൃ​ച്ഛം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ വൈ​ദ്യു​തി ലൈ​നി​ല്‍ പ​ണി​യെ​ടു​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

ലൈ​നി​ല്‍ പൊ​ടു​ന്ന​നെ​യു​ണ്ടാ​യ വൈ​ദ്യു​തി പ്ര​വാ​ഹ​ത്തെ തു​ട​ര്‍​ന്ന് പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ല്‍ നി​ന്ന രാ​ജീ​വ​ന്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഉ​ട​നെ രാ​ജീ​വ​നെ ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ്ദ് ആ​സ്പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈ​ദ്യു​തി​ലൈ​ന്‍ ഓ​ഫാ​ക്കി​യ​ശേ​ഷ​മാ​ണ് പ​ണി തു​ട​ങ്ങി​യ​തെ​ന്ന് രാ​ജീ​വ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.

അ​തി​നു​ശേ​ഷം ലൈ​നി​ല്‍ വൈ​ദ്യു​തി പ്ര​വാ​ഹ​മു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​റേ​റ്റും വ​കു​പ്പ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യു​ള്ളൂ. കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സി​ഐ​ടി​യു​വി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ് മ​രി​ച്ച രാ​ജീ​വ​ന്‍.

റി​ട്ട പോ​ലീ​സ് ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രേ​ത​നാ​യ ആ​നി​ച്ചേ​രി കു​ഞ്ഞി​രാ​മ​ന്‍റെ​യും പു​തി​യ പു​ര​യി​ല്‍ ദേ​വി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ദി​വ്യ (അ​രി​യി​ല്‍ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍). മ​ക്ക​ള്‍: അ​ഭി​ന​ന്ദ് (ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് ഹൈ​സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി), ഋ​തു​ന​ന്ദ് (സെ​ന്‍റ് സാ​വി​യോ ന​ഴ്സ​റി സ്‌​കൂ​ള്‍ യു​കെ​ജി വി​ദ്യാ​ര്‍​ഥി). സ​ഹോ​ദ​ര​ങ്ങ​ള്‍: പി.​പി രാ​ജേ​ഷ് (ബം​ഗ​ളൂ​രു), ര​തീ​ഷ് (പാ​പ്പി​നി​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്).

Related posts

Leave a Comment