അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കി.
പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പളളി പൊടിയന്റെ പറമ്പിൽ സജീവന്റെ (56) തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി. സജീവൻ പണി ചെയ്ത തീരദേശം, ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് തോട്ടപ്പള്ളിയിൽ വന്നിറങ്ങിയ സ്ഥലം എന്നിവിടങ്ങളിലാണ് അമ്പലപ്പുഴ ഡി.വൈ.എസ്.പി: സുരേഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയത്. ബുധനാഴ്ച പകൽ 1.20 ഓടെയാണ് സജീവനെ കാണാതായത്.
സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം എം എൽ എ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്.