ഹണിട്രാപ്പും നീല സിഡിയും ചക്കരയുടെ സ്ഥിരം ആയുധം; സമ്പന്നരുടെ പണം തട്ടാന്‍ മദാമ്മകളെ കളത്തിലിറക്കി;അങ്കമാലിയിലെ കിരീടം വയ്ക്കാത്ത രാജാവായി ചക്കര ജോണി മാറിയതിങ്ങനെ…

കൊച്ചി: ചാലക്കുടിയില്‍ കൊല ചെയ്യപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചക്കര ജോണിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. രാഷ്ട്രീയക്കാരെ ഹണിട്രാപ്പില്‍ കുടുക്കിയും പിന്നീട് ആ ദൃശ്യങ്ങളുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്തുമാണ് ചക്കര വന്‍മരമായി വളര്‍ന്നത്. വസ്തുക്കച്ചവടത്തിനു പുറമേ നീലച്ചിത്രനിര്‍മാണവും ചക്കരയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു. സ്ത്രീകളെ ഉപയോഗിച്ചാണ് ഇയാള്‍ വമ്പന്മാരെ വീഴ്ത്തിയിരുന്നത്. അവരുടെ അശ്ലീലച്ചിത്രങ്ങള്‍ പകര്‍ത്തി വിലപേശല്‍ നടത്തിയിരുന്നു. ഈ കുടുക്കില്‍ വീണ പല വമ്പന്മാരും ഉള്ളതെല്ലാം ജോണിയ്ക്കു സമര്‍പ്പിച്ചതോടെയാണ് ചുമട്ടുകാരനില്‍ നിന്നും ജോണി ശതകോടീശ്വരനിലേക്ക് വളര്‍ന്നത്.

മുന്‍ മന്ത്രിയെ വീഴ്ത്തിയ കിടപ്പറ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ജോണിയുടെ കൈകളായിരുന്നു എന്ന് ആരോപണമുണ്ട്. ഉന്നതങ്ങളിലുള്ളവരെ പണം വാരിയെറിഞ്ഞാണ് ജോണി വീഴ്ത്തിയിരുന്നത്. പിന്നീട് ഇവരെ ബിസിനസ് പങ്കാളികളാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തില്‍ വലയില്‍ വീഴുന്നവരെയും ഹണിട്രാപ്പില്‍ കുടുക്കുമായിരുന്നു. വിദേശത്തും ബിസിനസ് ഉണ്ടായിരുന്ന ജോണി ബിസിനസ് പങ്കാളികളെ കൂട്ടി പട്ടായ അടക്കമുള്ള സ്ഥലങ്ങളില്‍ പോകാറുണ്ടായിരുന്നു. മാത്രമല്ല വമ്പന്മാരെ വീഴ്ത്താന്‍ വിദേശയുവതികളെയും ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട രാജീവും ജോണിയും ബിസിനസ് പങ്കാളികളായിരുന്നു. ജോണിയുടെ അതേ തന്ത്രങ്ങള്‍ തന്നെയാണ് രാജീവും പയറ്റിയിരുന്നത്. രാജീവിന്റെ പക്കലും പ്രമുഖന്റെ അശ്ലീല വീഡിയോ ഉണ്ടായിരുന്നെന്നും കൊലപാതകത്തിലേക്ക് നയിച്ചത് ഇതാണെന്നും സൂചനയുണ്ട്.

രാജീവില്‍നിന്ന് വസ്തു ഇടപാടുകളുടെ മുദ്രപ്പത്രമടക്കമുള്ളവ പിടിച്ചെടുക്കാന്‍ നല്‍കിയ ക്വട്ടേഷനില്‍ ഈ സിഡി കൂടി ഉള്‍പ്പെട്ടിരുന്നു. സിഡിയിലെ ദൃശ്യങ്ങള്‍ പ്രമുഖനെ കുടുക്കാന്‍ രാജീവ് ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചതാണെന്നാണു സംശയിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം വമ്പന്മാര്‍ക്ക് ഭൂമി വാങ്ങി നല്‍കിയത് ഇയാളാണ്. അങ്കമാലി, ആലുവ മേഖലകളില്‍ ഗുണ്ടാബന്ധവുമുണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് കോടികളുടെ ഭൂമിയാണു സ്വന്തമാക്കിയത്. ഇതില്‍ പലതും ബിനാമി ഇടപാടുകളായിരുന്നു. അങ്കമാലിയിലെ ഗോള്‍ഡന്‍ പ്ലാസയും ജോണിയുടെ സ്ഥാപനമാണെന്നാണു വിവരം.

നെടുമ്പാശേരിയിലെ പല്ലേിഡിയന്‍ ഫ്‌ളാറ്റ് തട്ടിപ്പ് കേസിലും ജോണിയ്ക്കു പങ്കുണ്ട്. നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി എത്തിയിരുന്നെങ്കിലും പോലീസിലെ ബന്ധങ്ങള്‍ തുണയായി. അന്ന് ചക്കരയെ സഹായിച്ചത് നിലവിലെ തൃശൂര്‍ എസ്പിയായ യതീഷ് ചന്ദ്രയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ യതീഷ് ചന്ദ്രയെ ഈ കേസ് ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് രാജീവിന്റെ ബന്ധുക്കള്‍ പറയുന്നു.

അഡ്വ. സി. പി ഉദയഭാനുവിന്റെ കൂടി താത്പര്യത്തോടു കൂടിയാണ് രാജീവിനെ തട്ടിക്കൊണ്ടു വന്നത് എന്ന് അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും മൊഴി നല്‍കിയതായാണ് വിവരം. രാജീവിന്റെ വീട്ടില്‍ അഡ്വ. ഉദയഭാനു പല തവണ സന്ദര്‍ശിച്ചിരുന്നെന്നും സൂചനയുണ്ട്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ഉദയഭാനുവിന്റെ നീക്കം.

 

 

Related posts