താരസംഘടനയായ അമ്മയിലും മുഴുവന്‍ മലയാള സിനിമാ മേഖലയിലും വിവാദങ്ങള്‍ കത്തിക്കൊണ്ടിരിക്കേ അമ്മയ്ക്കും ഫെഫ്കയ്ക്കും വെല്ലുവിളിയായി പുതിയ സംഘടന രൂപം കൊള്ളുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്തിലാണ് പുതിയ സംഘടന ആരംഭിക്കുന്നതെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്.
ഇപ്പോഴിതാ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും വെല്ലുവിളിയായി പുതിയൊരു കൂട്ടായ്മയ്ക്ക് കളമൊരുങ്ങുന്നു എന്ന പ്രസ്തുത വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ രാജീവ് രവി രംഗത്തെത്തിയിരിക്കുന്നു.
രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊള്ളുന്നുവെന്നും സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.
ആക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പുതിയ സംഘടന തുടങ്ങുമെന്ന് പറഞ്ഞിട്ടില്ല. അത് മാധ്യമങ്ങള്‍ അവരുടെ മനോധര്‍മ്മം അനുസരിച്ച് കെട്ടിചമച്ചതാണ്. സിനിമാ മേഖലയില്‍ ഉള്ളവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലാതെ ശത്രുക്കളൊന്നുമല്ല- രാജീവ് രവി പറഞ്ഞു.
അതേ സമയം മലയാള സിനിമയില്‍ ഒരു നല്ല കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യമുണ്ടെന്നും രാജീവ് രവി പറഞ്ഞു. നിലവിലെ സംഘടനകള്‍ക്ക് വീഴ്ച വന്നിരിക്കുന്നത് അവര്‍ എന്തിനാണ് സംഘടന ആരംഭിച്ചതെന്ന് ഉത്തമബോധ്യം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിനോട് സംസാരിക്കവെയാണ് രാജീവ് രവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.