ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി20 അടങ്ങിയ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 26നാണ്.
ടീം ഇന്ത്യയുടെ പരിശീലകനായി തുടരുന്നില്ലെന്നാണ് അനിൽ കുംബ്ലയുടെ തീരുമാനം. അതിനാൽ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു രാജീവ് ശുക്ല വ്യക്തമാക്കി.
വീരേന്ദ്ര സെവാഗ്, ടോം മൂഡി, രവി ശാസ്ത്രി തുടങ്ങിയ പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശീലകനെ കണ്ടെത്തുന്നത്.