മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരങ്ങൾ ചെന്നൈയിൽത്തന്നെ നടത്തുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല. ഇന്ന് നടക്കാനിരിക്കുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരം ചെന്നൈയിൽ നടക്കും.
ചെന്നൈയുടെ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ നൽകുമെന്നും അതിനാൽ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നും രാജീവ് ശുക്ല അറിയിച്ചു.കാവേരി ജല പ്രശ്നം പരിഹരിക്കുന്നതുവരെ ഐപിഎൽ ബഹിഷ്കരിക്കുമെന്ന ആഹ്വാനം തമിഴ്നാട്ടിൽ വ്യാപകമായി ഉണ്ടായിരുന്നു.
തുർന്ന് കഴിഞ്ഞ ദിവസം മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രൗണ്ടിലേക്ക് മാറ്റാൻ ബിസിസിഐയും സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം ആരാഞ്ഞിരുന്നു.