കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്

സൈ​ബ​ര്‍ സെ​ല്‍ എ​സ് ഐ​യു​ടെ പ​രാ​തി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ള​മ​ശ്ശേ​രി സാ​മ്രാ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​നും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രെ സ്പ​ര്‍​ധ ഉ​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ല​സ്തീ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ഐ​പി​സി 153, 153എ ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ള​മ​ശ്ശേ​രി സ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തു​ന്ന പ്രീ​ണ​ന ന​യ​മാ​ണ് എ​ന്നാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വി​ഷ​മ​ല്ല, കൊ​ടും വി​ഷ​മാ​ണെ​ന്നും, അ​ത് ആ​ക്ഷേ​പ​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി​രി​ക്കു​മെ​ന്ന് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തി​നു മ​റു​പ​ടി പ​റ​ഞ്ഞ​ത്.

സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും കേ​ര​ള​ത്ത​നി​മ​യും ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും കൂ​ട്ടാ​ളി​ക​ളും ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Related posts

Leave a Comment