രാ​ജേ​ന്ദ്ര​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും; മോ​ഷ​ണം തൊഴിലാക്കിയ പ്രതിയെ സഹോദരങ്ങൾ വീട്ടിലേക്ക് അടുപ്പിക്കാറില്ല


പേ​രൂ​ർ​ക്ക​ട: അ​മ്പ​ല​മു​ക്ക് കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി രാ​ജേ​ന്ദ്ര​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വു​മു​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ്.

വ​ർ​ഷ​ങ്ങ​ളാ​യി മോ​ഷ​ണ​ം തൊഴിലാക്കിയ ഇയാൾക്കെതിരെ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. അ​വി​ടെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

ഒ​രു മാ​സ​ത്തി​നു മു​മ്പാ​ണ് പേ​രൂ​ർ​ക്ക​ട​യി​ലെ ഹോ​ട്ട​ലി​ൽ സ​പ്ല​യ​ർ ആ​യി ക​യ​റി​യ​ത്. എം​എ, ബി​എ​ഡ് വി​ദ്യാ​ഭ്യാ​സ​മു​ള്ള ആ​ളാ​ണ് ഇ​യാ​ൾ. വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും അ​ടു​പ്പം വ​ള​രെ കു​റ​വാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ ഇ​യാ​ളെ അ​ടു​പ്പി​ക്കാ​റി​ല്ല. കാ​ര്യ​മാ​യി ഉ​ള്ള​ത് സു​ഹൃ​ത് വ​ല​യം മാ​ത്രം. മോ​ഷ്ടി​ച്ചെ​ടു​ത്ത മാ​ല ത​മി​ഴ്നാ​ട്ടി​ലെ ഒ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ചു എ​ന്നാ​ണ് പ്ര​തി ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.

ശ​രീ​ര​ത്തി​ലു​ണ്ടാ​യ മു​റി​വി​ന് ഇ​യാ​ൾ പേ​രൂ​ർ​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ രാ​ജ​ൻ എ​ന്ന പേ​രി​ലാ​ണ് ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

ത​നി​ക്ക് ഭാ​രി​ച്ച ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഉ​ട​മ ഇ​യാ​ളെ സ​പ്ല​യ​ർ ആ​യി മാ​ത്രം ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്.

കൃ​ത്യം ന​ട​ത്തി​യ​തി​നു​ശേ​ഷം മു​ട്ട​ട ആ​ല​പ്പു​റം പാ​ർ​ക്കി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ ഫു​ൾ​കൈ ഷ​ർ​ട്ട് ഉ​ൾ​പ്പെ​ടെ വ​ലി​ച്ചെ​റി​ഞ്ഞു എ​ന്നും ടിഷർട്ട് ധ​രി​ച്ചാ​ണ് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത​തെ​ന്നുംപോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്ക​വേ മു​റി​പ്പാ​ടു​ക​ൾ ഓ​ട്ടോ ഡ്രൈ​വ​ർ ക​ണ്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​താ​ണ് വ​സ്ത്ര​ങ്ങ​ൾ മാ​റാ​ൻ ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ക​യ​റി ഉ​ള്ളൂ​രി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ഓ​ട്ടോ​യി​ൽ പേ​രൂ​ർ​ക്ക​ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തു​ക​യും അ​ന്നേ ദി​വ​സ​ത്തെ ലീ​വ് വേ​ണം എ​ന്ന് പ​റ​ഞ്ഞ് അ​വി​ടെ നി​ന്ന് മു​ങ്ങു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment