ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വായില്‍ തോന്നുന്നതൊക്കെ വാര്‍ത്തയാക്കുകയാണ് ഒരുകൂട്ടം രണ്ടാംകിട ഓണ്‍ലൈന്‍ പത്രങ്ങള്‍. അത്തരത്തിലൊരു മാധ്യമത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരേ നടിയുടെ സഹോദരനും സിനിമരംഗത്തു പ്രവര്‍ത്തിക്കുന്ന ആളുമായ രാജേഷ് ബി. മേനോന്‍ രംഗത്തെത്തി. ആക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നെന്ന് നടിയുടെ സഹോരന്‍ രാജേഷ് ബി. മേനോന്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇപ്പോഴും വ്യക്തത വന്നിട്ടില്ലാത്ത കേസില്‍ അഭിപ്രായം പറയാന്‍ തയ്യാറല്ല. ഇത്തരം അവാസ്തവികമായ വാര്‍ത്ത എത്രയും വേഗം പിന്‍വലിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്- Dear friends … Need your support to share this post . Thank you . ഈ ഒരു പ്രതികരണം ഞാന്‍ നടത്തിയിരുന്നു എന്നത് സത്യമാണ് . പക്ഷെ അതില്‍ ഈ പറഞ്ഞ നടന്റെ പേര് പരാമര്ശിച്ചിരുന്നില്ലെന്നു ഞാന്‍ അറിയിച്ചു കൊള്ളട്ടെ . ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസില്‍ അഭിപ്രായം പറയാനും ഞങ്ങള്‍ തയ്യാറല്ല എന്ന് കൂടി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു . ഇത്തരം അവാസ്തവികമായ വാര്‍ത്ത എത്രയും വേഗം പിന്‍വലിക്കേണ്ടതാണെന്നും ഞാന്‍ ആവശ്യപ്പെടുന്നു.