ചെറുതോണി: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ പൊളിച്ചുവിറ്റ് ശ്രുതിമോളുടെ എംബിബിഎസ് പഠനത്തിനായി തുകനൽകി യുവാവ് മാതൃകയായി.
പെരിയാർവാലി സ്വദേശി കല്ലിൽ രാജേഷ് കൃഷ്ണനാണ് ശ്രുതിമോൾക്കുവേണ്ടി തന്റെ ഓട്ടോറിക്ഷ പൊളിച്ചുവിൽക്കാൻ സന്നദ്ധത അറിയിച്ചത്.
രാജമുടി സ്വദേശിനിയായ ശ്രുതിമോളുടെ എംബിബിഎസ് പഠനത്തിന് മാർഗമില്ലാതെ വിഷമത്തിലായിരുന്നപ്പോൾ സിപിഎം പഠനച്ചെലവ് ഏറ്റെടുക്കുകയായിരുന്നു.
ഇതിനായി ജനങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചാണ് തുക സമാഹരിച്ചിരുന്നത്.
ശ്രുതിമോൾക്ക് തുക നൽകുന്നതിന് ഓട്ടോറിക്ഷ പൊളിച്ചുവിൽക്കാനായി വാഹനത്തിന്റെ ആർസി ബുക്ക് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൈമാറി.