ശ്രദ്ധേയനായ പുല്ലാങ്കുഴല്‍ വിദഗ്ധനാണ് രാജേഷ് ചേര്‍ത്തല. ഇപ്പോള്‍ സിനിമയിലെത്താനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന ചിത്രത്തിലൂടെ ജാസി ഗിഫ്റ്റാണ് രാജേഷിനെ സിനിമയിലേക്ക് കൊണ്ടുവന്നത്.
അതിനാല്‍ തന്നെ ജാസി ഗിഫ്റ്റിനോടുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ് രാജേഷ്. അന്ന് ആ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസിലാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും അന്ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ബസില്‍ നിന്നാണ് യാത്ര ചെയ്തതെന്നും രാജേഷ് പറയുന്നു.