തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടികൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ കണ്ണേറ്റുപാലത്തിനു താഴെയുള്ള പുഴയിൽ നിന്നാണ് വാളും കത്തിയും അന്വേഷണസംഘം കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതിയായ അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുമാണ് അലിഭായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തായ സത്താറിന്റെ കുടുംബ ജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് അലിഭായി ചോദ്യം ചെയ്യൽവേളയിൽ പറഞ്ഞത്.
മുൻപ് ഖത്തറിൽ ജോലി ചെയ്യവേ രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സത്താറിന്റെ ഭാര്യ സത്താറിൽനിന്ന് അകന്നു. ബിസിനസ് തകരുകയും സത്താർ കടക്കെണിയിലാകുകയും ചെയ്തു. പിന്നാലെ വിവാഹ മോചനം തേടുകയും ചെയ്തു.