തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തു വിടാതെ പോലീസ് സംഘം.
തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെങ്കിലും പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെയാണ് അന്വേഷണം നടക്കുന്നത്. മാധ്യമവാർത്തകൾ വന്നതോടെ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികളെ പിടികൂടിയ ശേഷം മാത്രം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയാൽ മതിയെന്നാണ് പോലീസിന്റെ ഉന്നതതലത്തിൽ നിന്നും കൊടുത്തിരിക്കുന്ന നിർദേശം. അതേ സമയം രണ്ട് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അഞ്ച് ദിവസം മുൻപ് റൂറൽ എസ്പി വ്യക്തമാക്കിയിരുന്നത്.
പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത പോലീസിന്റെ അന്വേഷണത്തിൽ നാട്ടുകാർക്കും പ്രദേശവാസികൾക്കും കടുത്ത പ്രതിഷേധവും അമർഷവും ഉണ്ട്.