പത്തനംതിട്ട: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വാശിയില്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ജയിലിലായി.
കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനാണ് (28) അറസ്റ്റിലായത്.
പ്രമാടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി രാജേഷ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഫോണ്‍ വിളിച്ച് എടുക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടിയെ തേടി രാജേഷ് വീട്ടിലെത്തുകയായിരുന്നു.
വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ചു.
ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് ഇത് തട്ടി എറിയുകയായിരുന്നു. അവിടെനിന്നു രക്ഷപെട്ട രാജേഷിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.