മരങ്ങൾക്കു ജീവന്‍റെ വില;  മരങ്ങളുടെ ശ്മശാന ഭൂമിയിൽ എത്തുന്നവർക്ക് മരതൈ നൽകി മ​ര​മി​ൽ ന​ട​ത്തി​പ്പു​കാ​ര​ൻ രാജേഷ് അടയ്ക്കാപുത്തൂർ

 


മംഗലം ശങ്കരൻകുട്ടി
ഒ​റ്റ​പ്പാ​ലം : മ​ര​ങ്ങ​ൾ​ക്കു ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ഇ​വി​ടെ ഒ​രാ​ൾ. മ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും പു​തി​യ​വ ന​ട്ടു​പി​ടി​പ്പി​ച്ചു ഭൂ​മി​ക്ക് പ​ച്ച​പ്പി​ന്‍റെ മേ​ൽ​ക്കൂര​യൊ​രു​ക്കാ​നും ജീ​വി​തം ത​ന്നെ മാ​റ്റി​വ​ച്ച വൃ​ക്ഷസ്നേ​ഹി​യാ​ണ് അ​ട​യ്ക്കാ​പു​ത്തൂ​ർ സം​സ്കൃ​തി​യു​ടെ രാ​ജേ​ഷ്.

സം​സ്കൃ​തി​യെ​ന്ന സം​ഘ​ട​ന ഇ​തി​ന​കം ന​ട്ടു​പി​ടി​പ്പി​ച്ച​തും വി​ത​ര​ണം ചെ​യ്ത​തും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വൃ​ക്ഷ​ത്തൈക​ളാ​ണ്. ഇ​തി​നെ​ല്ലാം ചു​ക്കാ​ൻ പി​ടി​ച്ച​തു രാ​ജേ​ഷ് അ​ട​യ്ക്കാ​പു​ത്തൂ​രാ​ണ്.

മ​ര​ങ്ങ​ളു​ടെ ശ്മ​ശാ​ന​ഭൂ​മി​യാ​യ മ​ര​മി​ല്ലി​ൽനി​ന്നാ​ണ് രാ​ജേ​ഷി​നു വൃ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ബോ​ധോ​ദ​യ​മു​ണ്ടാ​കു​ന്ന​ത്. ഉ​യ​ർ​ന്നു വ​രു​ന്ന ചൂ​ടി​ന്‍റെ കാ​ഠി​ന്യ​മാ​ണ് ഈ ​ചി​ന്ത​യി​ലേ​ക്കു രാ​ജേ​ഷി​നെ എ​ത്തി​ച്ച​ത്.

ആ​ഗോ​ള താ​പ​ന​ത്തി​നു മ​ര​മാ​ണ് മ​റു​പ​ടി എ​ന്ന പ​രി​സ്ഥി​തി സ​ന്ദേ​ശം ജീ​വി​ത​ത്തി​ൽ സ്വീ​ക​രി​ച്ച രാ​ജേ​ഷ് പ​ത്തുവ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ഷ്ട​തോ​ഴ​നാ​ണ്.

‌മ​ര​മി​ല്ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യി രാ​ജേ​ഷ് ഉ​പ​ജീ​വ​നം ന​ട​ത്തിവ​രു​ന്ന​ത് ഒ​രുപ​ക്ഷേ വി​ധി​വൈ​പ​രീ​ത്യ​മാ​കാം.എ​ന്നാ​ൽ ഇ​തി​ന​കം രാ​ജേ​ഷ് ര​ണ്ടു​ല​ക്ഷ​ത്തി​ൽ​പ​രം പു​തു​മ​ര​ങ്ങ​ൾ​ക്കു ഭൂ​മി​യി​ൽ ജീ​വ​ൻ ന​ൽ​കി​യാ​ണ് ത​ന്‍റെ തൊ​ഴി​ൽശാ​പ​ത്തി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ന്ന​ത്.

പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ അ​ട​യ്ക്കാ പു​ത്തൂ​ർ സം​സ്കൃ​തി​ക്കു രൂ​പം ന​ല്കി മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചുവ​രു​ന്ന രാ​ജേ​ഷ് ഇ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ക​നാ​ണ്.

മ​ര​മി​ൽ തൊ​ഴി​ലാ​ളി​യി​ൽ നി​ന്നും മ​ര​മി​ൽ ന​ട​ത്തി​പ്പു​കാ​ര​നാ​യി ഉ​പ​ജീ​വ​ന വ​ഴി​യി​ലെ വേ​ഷ​ത്തി​ൽ കാ​ലം രാ​ജേ​ഷി​നു ചെ​റി​യ മാ​റ്റം വ​രു​ത്തി.

ലോ​ക​ത്തുത​ന്നെ മ​റ്റൊ​രു മ​ര​മി​ല്ലി​ലും കാ​ണാ​നാ​വാ​ത്ത കാ​ഴ്ച രാ​ജേ​ഷി​ന്‍റെ മി​ല്ലി​നു​ണ്ട് “ഒ​രു മ​രം വെ​ട്ടി​യാ​ൽ പ​ക​രം പ​ത്തു മ​രം ന​ടു​ക’​ എ​ന്ന ഉ​പ​ദേ​ശ​ത്തോ​ടെ മി​ല്ലി​ൽ മ​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കു വൃ​ക്ഷ​ത്തൈക​ൾ ന​ല്കി രാ​ജേ​ഷ് മ​റ്റൊ​രു നി​യോ​ഗ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സം​സ്കൃ​തി​യു​ടെ​യും, രാ​ജേ​ഷി​ന്‍റെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം.വി​ദ്യാ​ർ​ഥി​ക​ളെ അ​ട​ക്കം പു​തു​ത​ല​മു​റ​യെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ത്പ​ര​രാ​ക്കാ​ൻ ശി​ശു​ദി​ന​ത്തി​ൽ ച​ങ്ങാ​തി​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ സ്കൂ​ൾകു​ട്ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി ക്യാ​ന്പും ഇ​ദ്ദേ​ഹം ഓ​രോ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചുവ​രു​ന്നു​ണ്ട്.


മ​ണ്‍​മ​റ​ഞ്ഞ മ​ഹാര​ഥ​ൻ​മാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യും പ്ര​മു​ഖ​രു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലും ഒ​രു അ​നു​ഷ്ഠാ​നം ക​ണ​ക്കെ മ​ര​ങ്ങ​ൾ ന​ട്ട് പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ക്കാ​ൻ രാ​ജേ​ഷ് പ്ര​ത്യേ​കം ശ്ര​മി​ക്കു​ന്നു​ണ്ട്.

മു​ന്പ് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 60-ാം പി​റ​ന്നാ​ൾദി​ന​ത്തി​ൽ 60 വൃ​ക്ഷ​ത്തൈക​ൾ ന​ട്ടാ​ണ് ആ​ദ​ര​മ​റി​യി​ച്ച​ത്.നാ​ടു​വി​ട്ട് മ​റു​നാ​ട​ൻ ന​ഗ​ര​ങ്ങ​ളി​ലെ​ത്തി​യ ഒ​രു പ​ത്താം ക്ലാ​സു​കാ​ര​നു മു​ന്നി​ൽ വി​ധി​യൊ​രു​ക്കി​യ വേ​ഷ​മാ​യി​രു​ന്നു മ​ര​മി​ൽ തൊ​ഴി​ലാ​ളി​യു​ടേ​ത്.

മ​ഹാ​ന​ഗ​ര​ത്തി​ൽനി​ന്ന് നാ​ട​ണ​യാ​ൻ വ​ണ്ടി​ക്കൂ​ലി ഉ​ണ്ടാ​ക്കി​യ​തും വി​ശ​പ്പ​ട​ക്കി​യ​തും മ​ര​മി​ൽ തൊ​ഴി​ലാ​ളി​യു​ടെ വി​യ​ർ​പ്പി​ൽ നി​ന്നാ​ണെ​ന്നു രാ​ജേ​ഷ് പ​റ​യു​ന്നു.

മു​പ്പ​തു​വ​ർ​ഷ​മാ​യി ചെ​യ്തു​വ​രു​ന്ന തൊ​ഴി​ലാ​ണി​ത്. മ​ര​ങ്ങ​ളു​ടെ ശ്മ​ശാ​ന​ഭൂ​മി​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്പോ​ഴും ഈ ​ഭൂ​മി​യി​ൽ ത​ന്‍റെ കൈ​ക​ളാ​ൽ ജീ​വ​ൻവ​ച്ച ല​ക്ഷ​ത്തി​ൽ​പ​രം മ​ര​ങ്ങ​ളി​ലാ​ണ് രാ​ജേ​ഷി​ന്‍റെ സ​ന്തോ​ഷം.

ആ​ഗോ​ള താ​പ​ന​ത്തി​നു മ​റു​പ​ടി​യാ​യി ഭൂ​മി​യി​ൽ ഇ​നി​യും ല​ക്ഷ​ക്കണ​ക്കി​നു മ​ര​ങ്ങ​ൾ ന​ട്ടുവ​ള​ർ​ത്ത​ണ​മെ​ന്നാ​ണ് രാ​ജേ​ഷി​ന്‍റെ പ്ര​തി​ജ്ഞ.സി​നി​മാ​രം​ഗ​ത്ത് ക​ലാ​സം​വി​ധാ​ന രം​ഗ​ത്തും രാ​ജേ​ഷ് അ​ട​യ്ക്കാ​പു​ത്തൂ​രി​ന്‍റെ കൈയ്യൊ​പ്പു കാ​ണാം.

Related posts

Leave a Comment