വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ട്രെയിലര്‍ ഇറങ്ങിയതോടെ ദളപതി ഫാൻസ് വലിയ ആവേശത്തിലാണ്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലര്‍ ട്രെന്റിംഗ് നമ്പർ വൺ ആണ്.
ട്രെയിലര്‍ പുറത്തിറങ്ങിതിനു പിന്നാലെ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ.
ലിയോയുടെ ട്രെയിലറില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ വിജയ് സംസാരിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. അയോഗ്യനായ സംവിധായകനാണ് ലോകേഷ് കനകരാജ് എന്നും ഇവര്‍ ട്വീറ്റ് ചെയ്തു.
വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്? വിജയ് മോശം വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്.
സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകന് ആണ് ലോകേഷ് കനകരാജ്.
ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം’, എന്നാണ് രാജേശ്വരിയുടെ ട്വീറ്റ്.