ഞാൻ മരിച്ചാൽ മകൻ ഒറ്റയ്ക്കാകും; ആ​ല​പ്പു​ഴ​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഗർഭിണിയായ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി. പെ​രി​ങ്ങോ​ട്ട് നി​ക​ർ​ത്തി​യി​ൽ വീ​ട്ടി​ൽ ര​ജി​ത(30), മ​ക​ൻ വൈ​ഷ്ണ​വ്(10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ജി​ത നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ന്‍റെ കാ​ലി​ൽ കെ​ട്ടി​യ നി​ല​യി​ലും ര​ജി​ത​യു​ടെ മൃ​ത​ദേ​ഹം ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ്.

മു​റി​യി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ട​ബാ​ധ്യ​ത മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും മ​ക​ൻ ത​നി​ച്ചാ​യാ​ൽ കു​ട്ടി​യെ ആ​രും നോ​ക്കി​ല്ലെ​ന്നും കു​റി​പ്പി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്.

വി​നോ​ദ് ആ​ണ് ര​ജി​ത​യു​ടെ ഭ​ർ​ത്താ​വ്. കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment