
ബിഗ് ബോസ് താരം രജിത് കുമാര്‍ സിനിമയിലേക്ക്. രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നീ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പേര് അഞ്ജലി എന്നാണ്. ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് രജിത് അവതരിപ്പിക്കുന്നത്.
മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ ഇന്ത്യയും അമേരിക്കയുമാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പവനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.