കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന രജത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്കിയതിന് പിന്നില്‍ ചാനല്‍ തന്നെയാണെന്ന് സൂചന.
രജത് വിമാനത്തില്‍ വന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചാനലിന്റെ ക്യാമറാമാന്മാര്‍ പകര്‍ത്തിയിരുന്നു.
അടുത്ത എപ്പിസോഡില്‍ കാണിക്കുന്നതിനും പരിപാടിക്ക് പ്രെമോഷന്‍ നല്കുന്നതിനുമാണ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരുന്നതെന്നാണ് സൂചന.
ബിഗ് ബോസ് തുടങ്ങിയതു മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ചെറുകിട ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തായിരുന്നു ഇത്തരം ചൂടന്‍ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി നല്കിയത്. ഇതിനായി പ്രത്യേകം കണ്ടന്റ് റൈറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ഒരു മുന്‍ മാധ്യമപ്രവര്‍ത്തക നടത്തിയ വാടകഎഴുത്ത് വിവാദമായിരുന്നു. മറ്റൊരാള്‍ എഴുതിയ ലേഖനം സ്വന്തം പേരിലാക്കിയെന്ന പഴിയാണ് കാനഡയില്‍ താമസമാക്കിയ ഈ മാധ്യമപ്രവര്‍ത്തക കേട്ടത്.
കോടികള്‍ മുടക്കിയാണ് ഒരോ സീസണിലും ബിഗ് ബോസ് പരിപാടി ഷൂട്ട് ചെയ്യുന്നത്. മത്സരാര്‍ഥികള്‍ക്കും അവതാരകനായ മോഹന്‍ലാലിനും കോടികളാണ് പ്രതിഫലം.
ലാല്‍ കോടികള്‍ വാങ്ങുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ദിവസ വരുമാനമാണ്. ഇത് പ്രശസ്തി അനുസരിച്ച് 30,000 മുതല്‍ ഒരു ലക്ഷം വരെയാണ്.
മത്സരാര്‍ഥികള്‍ പരിപാടിയില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ.