കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ് എംഎൽഎ. പോലീസിനും ആശുപത്രി അധികൃതർക്കും മജിസ്ട്രേറ്റിനും വീഴ്ചകൾ സംഭവിച്ചതായി സംശയിക്കുന്നു. ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാലിന് എതിരെ നടപടി വേണമെന്നും പി.ടി.തോമസ് പറഞ്ഞു.
പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിരുന്നു. പിന്നീടാണ് വിവിധ സര്ക്കാര് വകുപ്പുകളുടെ പങ്ക് വ്യക്തമായത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം മതിയാകില്ലെന്ന് എംഎൽഎ പറഞ്ഞു.