പീരുമേട്: ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ചതിന് ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
മരണം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ജയിലിൽനിന്ന് രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതെന്നും മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.