32കാരന്‍ 324 കാരനായപ്പോള്‍! ദേശീയ അവാര്‍ഡ് ജേതാവിന്റെ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ച; റാബ്തയുടെ ട്രെയിലറില്‍ ഞെട്ടി ബോളിവുഡ്

21-rajkummarകഥാപാത്രത്തിന് ജീവന്‍ നല്‍കാനായി സ്വന്തം ശരീരവും ആത്മാവും സമര്‍പ്പിക്കുന്നയാളാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. ചെറുപ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയതും വെറുയെയായിരുന്നില്ല. ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന റാബ്ത എന്ന സിനിമയയുടെ ട്രെയിലര്‍ പുറത്തുവന്നതോടെ രാജ്കുമാറിന്റെ ആരാധകരെല്ലാം ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗെറ്റപ്പ് തന്നെ. 324 വയസുള്ള വ്യക്തിയായാണ് രാജ്കുമാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. വെറും 32 വയസുമാത്രമുള്ള ഒരു നടനാണ് ഈ വേഷപകര്‍ച്ചയ്ക്ക് വിധേയനായിരിക്കുന്നതെന്നോര്‍ക്കണം.

21-rajkummar-1

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. 16 വ്യത്യസ്ത ഭാവങ്ങള്‍ പ്രസ്തുത കഥാപാത്രത്തിനായി പരീക്ഷിച്ചതിനുശേഷമാണ് സംവിധായകരും ടീമംഗങ്ങളും ഈ ഭാവം ഉറപ്പിച്ചത്. ലോസ് ആഞ്ചലസില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഈ മോക്കോവറിന് പിന്നില്‍. ഈ വേഷം അവതരിപ്പിക്കുക എന്നത് അത്യന്തം ശ്രമകരമായ കാര്യമായിരുന്നു. എന്നാല്‍ രാജ്കുമാര്‍ ത്യാഗമനോഭാവത്തോടെ അതിന് തയാറാവുകയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ആരും തിരിച്ചറിയാത്ത ഒരു വേഷപകര്‍ച്ചയ്ക്ക് വിധേയനാവുക എന്നത് രാജ്കുമാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം പകരുന്നതായിരുന്നു. സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. അതിഥിവേഷത്തിനായാണ് രാജ്കുമാര്‍ ഈ ത്യാഗത്തിന് തയാറായതെന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയങ്ക ചൊപ്രയാണ് ചിത്രത്തിലെ മറ്റൊരു താരം.

Related posts