ഗാന്ധിനഗർ: ജുഡീഷൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് വീണ്ടും പോസറ്റ്മോർട്ടം നടത്താൻ കമ്മീഷന്റെ ഉത്തരവ്.
ജൂണ്‍ 21നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) റിമാൻ ഡിൽ കഴിയവേ പീരുമേട് സബ് ജയിലിൽ മരിച്ചത്. 22ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ക്രൂരമർദനമാണ് മരണകാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റക്കാരായവരിൽ നെടുങ്കണ്ടം എസ്ഐ കെ.എ. സാബു അടക്കം ചില ചോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടയിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയമിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ, ആന്തരികായവയങ്ങൾ പരിശോധനയ്ക്ക് അയച്ചില്ലെന്നും മൃതദേഹത്തിനേറ്റ മുറിവുകളും മർദനത്തിന്റെ പാടുകളും എത്ര ദിവസം പഴക്കമുണ്ടെന്നതടക്കം നിരവധി നിരുത്തരവാദിത്വം കാണിച്ചെന്ന് പരാതി ഉയർന്നു.
ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്. എന്നാൽ റീ പോസ്റ്റ്മോർട്ടം നടത്തുവാനുള്ള ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയതിൽ പിഴവ് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും മെഡിക്കൽ കോളജ് ഫോറൻസിക് അസോസിയേറ്റ് പ്രഫ.ഡോ.ജയിംസ്കുട്ടി പ്രതികരിച്ചു.
രണ്ടു ദിവസത്തിനകം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം സർക്കാരിനു മുന്നിൽ സമർപ്പിക്കും. ജ്കുമാറിന്റെ മൃതദേഹത്തി ലെ പരിക്കുകളുടെ പഴക്കം പോസ്റ്റ്മോർട്ടം റി പ്പോർട്ടിൽ രേഖപ്പെടുത്താത്തതും ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാത്തതും വീഴ്ചയായി കണ്ടെത്തി യിരുന്നു.
വീഴ്ചകൾ കേസിനെ ബാധിക്കുമെ ന്നതിനാലാണ് വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാ ൻ തയാറാകുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുറിവിന്റെ ആഴവും പഴക്കവും തിട്ടപ്പെടുത്തിയിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പല അപാകതകളും കടന്നുകൂടി. വാഗമൺ മാർത്തോമ്മ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.